Latest UpdatesTrending News

ഇന്ത്യയുടെ പുതിയ ഐ.ടി. ചട്ടത്തില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ, പുനഃപരിശോധിക്കണം

യു.എന്‍. പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കത്ത് നല്‍കി വാസ്തവമുള്ള പോസ്റ്റുകള്‍ പോലും നീക്കേണ്ടി വരും

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ. പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന് അഭിപ്രായപ്പെട്ട് യു.എന്‍. പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കത്ത് നല്‍കി.

പുതിയ ഐ.ടി. നിയമം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണ്.  ഇത് പുനഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി യു.എന്‍. സ്‌പെഷ്യല്‍ റാപ്പോട്ടിയറാണ് കത്ത് നല്‍കിയത്.

സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ഉടമ്പടികളുടെ 17, 19 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്ത്യ തയ്യാറാക്കിയ നിയമങ്ങള്‍. 1979 ഏപ്രിലില്‍ ഇന്ത്യ ഈ ഉടമ്പടിയെ അംഗീകരിച്ചിരുന്നുവെന്നും യുഎന്‍ പ്രതിനിധി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യയുടെ ചട്ടങ്ങള്‍ പ്രകാരം നിയമവിരുദ്ധമായ പോസ്റ്റുകള്‍ മാത്രമല്ല, വാസ്തവമുള്ള പോസ്റ്റുകള്‍ പോലും സമ്മര്‍ദ്ദമുണ്ടായാല്‍ നീക്കേണ്ടി വരും.

അത്തരം വ്യവസ്ഥകളുള്‍പ്പെടുന്നതാണ് ഇന്ത്യയുടെ പുതിയ ഐ.ടി. ചട്ടങ്ങളെന്ന് യു.എന്‍. പ്രതിനിധി കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker