ഒരു ഹായ് അയച്ചാല്‍ മതി, വാട്സ്ആപ്പിലൂടെ ജിയോ സിം റീചാര്‍ജ് ചെയ്യാം
വാട്സ്ആപ്പ് പ്ലാറ്റ്ഫോമിലൂടെ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനവുമായി റിലയന്‍സ് ജിയോ.
ഇതിനുപുറമെ, ജിയോ ഫൈബര്‍, ജിയോ മാര്‍ട്ട് തുടങ്ങിയ അക്കൗണ്ടുകളും വാട്സ്ആപ്പിലൂടെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ജിയോ അറിയിച്ചു.
ജിയോ ഉപയോക്താക്കള്‍ക്ക് വാട്സ്ആപ്പിലൂടെയുളള സേവനം ലഭിക്കുന്നതിന് 70007 70007 എന്ന നമ്പറില്‍ ഹായ് എന്ന മെസേജ് അയയക്കുന്നതിലൂടെ ഈ സേവനം ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് നിര്‍ദേശങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്.
ഈ സേവനത്തില്‍ വിവിധ പേമെന്റ് ഓപ്ഷനുകളും ജിയോ ഒരുക്കിയിട്ടുണ്ട്.
നിലവില്‍ ഇ-വാലറ്റുകള്‍, യു.പി.ഐ, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവ ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ടെന്നാണ് ജിയോ അറിയിച്ചിട്ടുള്ളത്.
ജിയോ സിം റീചാര്‍ജിന് പുറമെ, പുതിയ സിം എടുക്കുന്നതിനും, പോര്‍ട്ട് ചെയ്യുന്നതിനും, ജിയോ സപ്പോര്‍ട്ട്, ജിയോ ഫൈബര്‍ സപ്പോര്‍ട്ട്, ഇന്റര്‍നാഷണല്‍ റോമിങ്ങ് സര്‍വീസ്, ജിയോ മാര്‍ട്ട് സപ്പോര്‍ട്ട് തുടങ്ങിയ സേവനങ്ങളും വാട്സ്ആപ്പ് മുഖേന ലഭ്യമാക്കിയിട്ടുണ്ട്.