ഇതറിഞ്ഞോ? ഇനിമുതല്‍ ഒരാൾക്ക് പരമാവധി നാല് സിം കാർഡ് മാത്രം; പുതിയ ചട്ടം ഉടൻ
ഒരാളുടെ പേരിൽ 4 സിം കാർഡ് മാത്രം : ഒരു വ്യക്തിക്കു കൈവശം വയ്ക്കാവുന്ന സിം കാർഡുകളുടെ എണ്ണം പരമാവധി 4 ആയി കേന്ദ്രം കുറച്ചേക്കും.
നിലവിൽ 9 സിം വരെ എടുക്കാം. ജമ്മു കശ്മീരിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഇത് 6 ആണ്.
9 സിം കാർഡുകളിൽ കൂടുതലുള്ളവർ അധികമായുള്ളവ സറണ്ടർ ചെയ്യണമെന്ന് 2020 മുതൽ കേന്ദ്രം ആവശ്യപ്പെടുന്നുണ്ട്.
വ്യാജ സിം ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി പുതിയ ചട്ടം ഉടൻ കൊണ്ടുവരും.
കെ.വൈ.സി (KYC) വെരിഫിക്കേഷൻ നടത്താതെ സിം നൽകുന്നവർക്കെതിരെ ക്രിമിനൽ നടപടിക്കു പുറമേ 2 ലക്ഷം രൂപ പിഴ ചുമത്തുന്നതും പരിഗണനയിലുണ്ട്.
About SIM : SIM stands for “Subscriber Identity Module”. It is a small chip that is inserted into a mobile device, such as a smartphone, to identify and authenticate the user to the mobile network. The SIM card contains unique information about the user, such as their phone number, account information, and network credentials, which allows them to access the mobile network and use the services provided by the network carrier. The SIM card can be removed and replaced in a different device, allowing users to keep their phone number and service while changing their device.
News Summary : വ്യക്തികൾക്ക് അനുവദിക്കുന്ന സിം കാർഡുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം. ഒരാൾക്ക് പരമാവധി കൈവശം വെക്കാവുന്നത് നാല് സിം കാർഡ് മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കം. പുതിയ ചട്ടം ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരും.
നിലവിൽ ജമ്മു കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഴികെയുള്ളവർക്ക് 9 സിം വരെ എടുക്കാം. ഈ സംസ്ഥാനങ്ങളിൽ 6 ആണ് പരിധി. ഒമ്പതിൽ കൂടുതലുള്ളവർ അവ സറണ്ടർ ചെയ്യണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. വ്യാജ സിം ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
ഉപഭോക്താക്കളുടെ തിരിച്ചറിയൽ രേഖകൾ വെരിഫിക്കേഷൻ നടത്താതെ സിം നൽകുന്നവർക്കെതിരെ ക്രിമിനൽ നടപടി എടുക്കാനും 2 ലക്ഷം രൂപ പിഴ ചുമത്താനും നിര്‍ദേശമുണ്ട്.
English summary: Did you know this? From now on, only a maximum of four SIM cards per person