Latest UpdatesTrending NewsUseful Tips
വാട്സാപ്പിൽ ഇനി പണം ഇങ്ങോട്ട് കിട്ടും!
‘വാട്സാപ്പ് പേ’ ഫീച്ചറിൽ ആകർഷകമായ ക്യാഷ് ബാക്ക് ഫീച്ചർ കൊണ്ടുവരാൻ ഒരുങ്ങി വാട്സാപ്പ്.
മെസേജിങിനായി ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളും വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട് എങ്കിലും പേയ്മെന്റിന്റെ കാര്യത്തിൽ ഇതിനെ ആശ്രയിക്കുന്ന ആളുകൾ കുറവാണ്.
ഈ പ്രശ്നം പരിഹരിക്കാനാണ് ഈ ഫീച്ചർ കൊണ്ടുവരുന്നത്.
ഇത് ഇന്ത്യയിലെ UPI പേയ്മെന്റുകളിൽ മാത്രമേ ലഭ്യമാവുകയുള്ളു.
ഈ ഫീച്ചർ എപ്പോൾ മുതൽ ലഭ്യമാകുമെന്ന് വ്യക്തമല്ല.