നേവിയിൽ 2800 സെയിലർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 25
ഇന്ത്യൻ നേവിയിൽ സെയിലർ തസ്തികയിൽ 2800 ഒഴിവ്.
അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.
- ആർട്ടിഫൈസർ അപ്രൻറിസ് (എ.എ) – (ഒഴിവുകളുടെ എണ്ണം – 500) ,
- സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്.എസ്.ആർ) – (ഒഴിവുകളുടെ എണ്ണം – 2000) ,
- മെട്രിക് റിക്രൂട്സ് – (ഒഴിവുകളുടെ എണ്ണം – 300) തുടങ്ങി വിഭാഗങ്ങളിലായാണ് അവസരം.
Job Summary | |
---|---|
Job Role | Sailors-Artificer Apprentice/Senior Secondary Recruit |
Qualification | 12th |
Total Vacancies | 2500 |
Experience | Freshers |
Stipend (During the training period) | Rs.14,600/- |
Job Location | Across India |
Last Date | 25 October 2021 |
രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ആർട്ടിഫൈസർ അപ്രൻറിസ്
ഒഴിവുകളുടെ എണ്ണം : 500
യോഗ്യത :
- 60 ശതമാനം മാർക്കോടെ ഫിസിക്സ്-മാത്‍സ് – വിഷയങ്ങളായി പഠിച്ച പ്ലസ്ടു.
- കൂടാതെ കെമിസ്ട്രി / ബയോളജി / കംപ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം.
തസ്തികയുടെ പേര് : സീനിയർ സെക്കൻഡറി റിക്രൂട്സ്
ഒഴിവുകളുടെ എണ്ണം : 2000
യോഗ്യത :
- ഫിസിക്സും മാത്സും വിഷയങ്ങളായി പഠിച്ച പ്ലസ്ടു.
- കൂടാതെ കെമിസ്ട്രി/ബയോളജി / കംപ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം.
പ്രായം : 2002 ഫെബ്രുവരി 1 – നും 2005 ജൂലായ് 31 – നും ഇടയിൽ ജനിച്ചവരായിരിക്കണം.
തിരഞ്ഞെടുപ്പ് :
കോവിഡിന്റെ സാഹചര്യത്തിൽ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന പതിനായിരം പേരെയാണ് എഴുത്തുപരീക്ഷക്കും ശാരീരികക്ഷമതാ പരീക്ഷക്കും ക്ഷണിക്കുക.
പരീക്ഷയിൽ ഇംഗ്ലീഷ് , സയൻസ് , മാത്തമാറ്റിക്സ് , ജനറൽ നോളജ് എന്നിവയിൽനിന്നുള്ള ചോദ്യങ്ങളുണ്ടാകും.
പ്ലസ് ടു തലത്തിൽ നിന്നുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.
ഒരു മണിക്കൂറായിരിക്കും പരീക്ഷ.
എഴുത്തു പരീക്ഷയുടെ അതേ ദിവസമായിരിക്കും ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്.
ടെസ്റ്റിൽ 7 മിനിറ്റിൽ 1.5 കിലോ മീറ്റർ ഓട്ടം , 20 സ്കാട്ട് , 10 പുഷ് അപ് എന്നിവയുണ്ടാകും.
എഴുത്തുപരീക്ഷയുടെയും ശാരീരിക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് അവസാന മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.
പരീക്ഷയ്ക്ക് വരുന്നവർ 12 മണിക്കൂർ മുൻപുള്ള കോവിഡ് നെഗറ്റിവ്/ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ശാരീരിക യോഗ്യത : ഉയരം 157 സെ.മീ. ഉയരത്തിന് ആനുപാതികമാ നെഞ്ചളവ് ഉണ്ടായിരിക്കണം.
6 സെ.മി. വികാസം വേണം.
തിരഞ്ഞെടുപ്പിനിടയിൽ മെഡിക്കൽ ചെക്കപ്പ് നടത്തുന്നത് സേനയിൽ അംഗീകൃത ഡോക്ടർമാരായിരിക്കും.
മെഡിക്കലിൽ പങ്കെടുക്കുന്നവർ ചെവിക്കകവും വായും ശുചിയാക്കാൻ ശ്രദ്ധിക്കണം.
അപേക്ഷിക്കേണ്ട വിധം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷയ്ക്കൊപ്പം ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യണം.
കൂടാതെ നീല ബാക് ഗ്രൗണ്ടിൽ വരുന്ന ഫോട്ടോയും അപ്ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 25.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |