JobsLatest UpdatesTrending News

എസ്.ബി.ഐയിൽ 2056 പ്രൊബേഷണറി ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 25

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 2056 പ്രൊബേഷണറി ഓഫീസർ ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

പരസ്യനമ്പർ : CRPD/PO/2021-22/18.

Job Summary
Job Role Probationary Officers-PO
Qualification Any Degree
Total Vacancies 2056
Experience Freshers
Salary Rs.23,700/- to Rs.42,020/-
Job Location Across India
Last Date 25 October 2021

റെഗുലർ 2000 ഒഴിവും ബാക്ക്-ലോഗായി 56 ഒഴിവുമാണ് റിപ്പോർട്ടു ചെയ്തിരിക്കുന്നത്.

യോഗ്യത :

ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം.

അവസാനവർഷ /അവസാന സെമസ്റ്റർ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.

അഭിമുഖസമയത്ത് ഇവർ പാസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

പ്രായം : 21-30 വയസ്സ്.

01.04.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

02.04.1991 – നും 01.04.2000 – നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ).

എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി (നോൺ ക്രീമിലെയർ) വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

ഭിന്നശേഷിക്കാർക്ക് 10 വർഷമാണ് വയസ്സിളവ്.

ശമ്പളം : 35,000-63,840 രൂപ.

തിരഞ്ഞെടുപ്പ് :

മൂന്നു ഘട്ടമായാണ് തിരഞ്ഞെടുപ്പ്.

ആദ്യത്തെ ഘട്ടം പ്രിലിമിനറി പരീക്ഷയാണ്.

ഒബ്ജക്ടീവ് രീതിയിലുള്ള 100 ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാവുക.

പരീക്ഷ മൂന്ന് സെക്ഷനിലായി ഒരുമണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും.

ഇംഗ്ലീഷ് ലാംഗ്വേജിൽനിന്ന് 30 ചോദ്യങ്ങളും ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡിൽ നിന്ന് 36 ചോദ്യങ്ങളും റീസണിങ് എബിലിറ്റിയിൽ നിന്ന് 35 ചോദ്യ ങ്ങളുമുണ്ടായിരിക്കും.

20 മിനിറ്റ് വീതമാണ് ഓരോ സെക്ഷനും അനുവദിക്കുക.

പ്രിലിമിനറി പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് മെയിൻ പരീക്ഷയിൽ പങ്കെടുക്കാൻ അവസരം.

മെയിൻ പരീക്ഷയിൽ ഒബ്ജക്ടീവ് ടെസ്റ്റും ഡിസ്ക്രിപ്റ്റീവ് ടെസ്റ്റുമുണ്ടായിരിക്കും.

ഒബ്ജക്ടീവ് പരീക്ഷ 200 മാർക്കിനായിരിക്കും.

ആകെ 155 ചോദ്യങ്ങളുണ്ടാകും.

മൂന്നു മണിക്കൂറായിരിക്കും സമയം.

പരീക്ഷയിൽ ചോദ്യമാകുന്ന വിഷയങ്ങളും ചോദ്യങ്ങളുടെ എണ്ണവും ഇനിപ്പറയുന്നു.

  • റിസണിങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിട്യൂഡ് -45 ,
  • ഡേറ്റ അനാലിസിസ് ആൻഡ് ഇൻറർപ്രട്ടേഷൻ -35 ,
  • ജനറൽ / ഇക്കണോമി / ബാങ്കിങ് അവയർനെസ് – 40,
  • ഇംഗ്ലീഷ് ലാംഗ്വേജ് -36.

മെയിൻ പരീക്ഷയുടെ ഭാഗമായി 50 മാർക്കിന് 30 മിനിറ്റ് ദൈർഘ്യമുള്ള ഇംഗ്ലീഷ് ലാംഗ്വേജ് (ലെറ്റർ റൈറ്റിങ് ആൻഡ് എസ്സേ) ടെസ്റ്റുമുണ്ടായിരിക്കും. മൂന്നാം ഘട്ടത്തിൽ കോവിഡിന്റെ സാഹചര്യത്തിൽ 50 മാർക്കിന്റെ അഭിമുഖത്തിലൂടെ അല്ലെങ്കിൽ 30 മാർക്കിന്റെ അഭിമുഖത്തിലൂടെയും 20 മാർക്കിന്റെ എക്സർസൈസിലൂടെയും ആയിരിക്കും തിരഞ്ഞെടുപ്പ്.

പരീക്ഷാകേന്ദ്രം :

  • പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തിൽ ആലപ്പുഴ , കണ്ണൂർ , കൊച്ചി , കൊല്ലം , കോട്ടയം , കോഴിക്കോട് , മലപ്പുറം , പാലക്കാട് , തൃശ്ശൂർ , തിരുവനന്തപുരം എന്നിവിടങ്ങളിലും,
  • മെയിൻ പരീക്ഷയ്ക്ക് കേരളത്തിൽ കൊച്ചി , തിരുവനന്തപുരം എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ടാകും.

ബോണ്ട് :

മൂന്നുവർഷത്തേക്ക് രണ്ടുലക്ഷം രൂപയുടെ എക്സിക്യുട്ടീവ് ബോണ്ട് , തിരഞ്ഞെടുക്കപ്പെടുമ്പോൾ നൽകണം.

രണ്ടു വർഷമായിരിക്കും പ്രൊബേഷൻ.

പ്രൊബേഷൻ കഴിയുമ്പോൾ ജൂനിയർ മാനേജ്മെൻറ് ഗ്രേഡ് സ്കെയിൽ 1 തസ്തികയിലായിരിക്കും നിയമനം.

അപേക്ഷാഫീസ് : 750 രൂപ.

എസ്.സി/എസ്.ടി /ഭിന്നശേഷിക്കാർക്ക് ഫീസില്ല.

പ്രീ – എക്സാമിനേഷൻ ട്രെയിനിങ് :

എസ്.സി / എസ്.ടി / മതന്യൂനപക്ഷങ്ങൾ എന്നിവർക്ക് പ്രീ എക്സാമിനേഷൻ ട്രെയിനിങ് നൽകപ്പെടും.

കോവിഡിന്റെ സാഹചര്യത്തിൽ ഓൺലൈനായോ മാനദണ്ഡങ്ങൾ പാലിച്ച് ഓഫ് ലൈനായോ നടത്തപ്പെടും.

അപേക്ഷിക്കേണ്ട വിധം 


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.sbi.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷയോടൊപ്പം നിശ്ചിത ഫോർമാറ്റിൽ ഫോട്ടോ , ഒപ്പ് ,ഇടത് തള്ളവിരലടയാളം , ഹാൻഡ് റിട്ടൺ ഡിക്ലറേഷൻ എന്നിവ അപ്ലോഡ് ചെയ്യണം.

അപ്ലോഡ് ചെയ്യേണ്ട രീതി വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 25.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker