JobsLatest UpdatesTrending News

IBPS : പൊതുമേഖലാ ബാങ്കുകളിൽ 9326 ക്ലർക്ക് ഒഴിവുകൾ

കേരളത്തിൽ 224 അവസരം | യോഗ്യത : ബിരുദം |അവസാന തീയതി : ഒക്ടോബർ 27

രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ ക്ലർക്ക് തസ്‌തികളിലേക്കുള്ള പതിനൊന്നാമത് പൊതു പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.

Participating Banks for IBPS Clerk 2021

  • Bank of Baroda
  • Canara Bank
  • Indian Overseas Bank
  • UCO Bank
  • Bank of India
  • Central Bank of India
  • Punjab National Bank
  • Union Bank of India
  • Bank of Maharashtra
  • Indian Bank
  • Punjab & Sind Bank

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണൽ സെലക്ഷൻ(ഐ.ബി.പി.എസ്.) ആണ് പരീക്ഷ നടത്തുന്നത്.


വിശദ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ബാങ്കുകളിലായി ആകെ 9326* ഒഴിവുകളുണ്ട്.

കേരളത്തിൽ 224 ഒഴിവുകളാണുള്ളത്.

IBPS Clerk 2021 State Wise Vacancies: (Indicative)

State Vacancies
ANDAMAN & NICOBAR ISLAND 05
ANDHRA PRADESH 462
ARUNACHAL PRADESH 14
Assam 226
Bihar 356
Chandigarh 34
Chhattisgarh 131
Dadra & Nagar Haveli and Daman & Diu 03
Delhi (NCT) 381
Goa 72
Gujarat 468
Haryana 154
Himachal Pradesh 136
Jammu & Kashmir 28
Jharkhand 130
Karnataka 537
Kerala 224
Lakshadweep 05
Madhya Pradesh 456
Maharashtra 1058
Manipur 07
Meghalaya 12
Mizoram 04
Nagaland 14
Odisha 352
Puducherry 35
Punjab 492
Rajasthan 172
Sikkim 33
Tamilnadu 1011
Telangana 397
Tripura 09
Uttar Pradesh 1230
Uttarakhand 66
West Bengal 612
Total 9326*

രണ്ട് ഘട്ടങ്ങളിലായി എഴുത്തു പരീക്ഷയിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന സ്കോർ അനുസരിച്ചായിരിക്കും ബാങ്കുകളിലേക്ക് നിയമനം നടക്കുക.

ഡിസംബർ മാസത്തിലായിരിക്കും പ്രിലിമിനറി ഓൺലൈൻ പരീക്ഷ.

ഇതിന്  – ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.

മെയിൻ പരീക്ഷയ്ക്ക് തിരുവനന്തപുരവും കൊച്ചിയുമായിരിക്കും കേരളത്തിലെ പരീക്ഷാ കേന്ദ്രം.

അപേക്ഷ www.ibps.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.

യോഗ്യത : അംഗീകൃത ബിരുദം.

കമ്പ്യൂട്ടർ ഓപ്പറേഷൻസ്/ലാംഗേജിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കിൽ സ്കൂൾ/കോളജ് തലത്തിൽ കമ്പ്യൂട്ടർ/ഇൻഫർമേഷൻ ടെക്നോളജി ഒരു വിഷയമായി പഠിച്ചിരിക്കണം.

അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ സംസാരിക്കുവാനും എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം.

2021 ഒക്ടോബർ 27 എന്ന തീയതി അടിസ്ഥാനമാക്കിയാണ്  യോഗ്യത കണക്കാക്കുന്നത്.

പ്രായം : 01-07-2021 ന് 20 വയസ്സിനും 28 വയസ്സിനും മദ്ധ്യേ.
02-07-1993-നും 01-07-2001-ത്തിനും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉൾപ്പെടെ).

എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി.വിഭാഗക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വിമുക്തഭടന്മാർക്ക് അഞ്ചു വർഷത്തെയും ഉയർന്ന പ്രായപരിധി അനുവദിക്കും.

വിധവകൾക്കും നിയമ പ്രകാരം വിവാഹ ബന്ധം വേർപെടുത്തി പുനർവിവാഹം ചെയ്തിട്ടില്ലാത്തവർക്കും 9 വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

അപേക്ഷാഫീസ് : 850 രൂപയാണ്.
എസ്.സി/എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും 175 രൂപയാണ്.

ഒക്ടോബർ 07 മുതൽ ഒക്ടോബർ 27 വരെ ഓൺലൈനായി ഫീസ് അടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം : www.ibps.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ.

അപേക്ഷകർ ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിന് മുൻപ് ഒപ്പും ഫോട്ടോയും ഇടത് തള്ളവിരലടയാളവും സ്കാൻ ചെയ്തു സേവ് ചെയ്തു വെക്കണം.
ഇവ അപേക്ഷയിൽ അപ്ലോഡ് ചെയ്യേണ്ടതുണ്ട്.

ഫോട്ടോ അടുത്തിടെ എടുത്ത വെള്ള ബാക്ക്ഗ്രൗണ്ടിലെ കളർ പാസ്‌പോർട്ട് സൈസ് ആയിരിക്കണം.

ക്യാമറയിലേക്ക് നോക്കിരിരിക്കുന്നതായിരിക്കണം ഫോട്ടോ.

തൊപ്പി,കറുത്ത കണ്ണട എന്നിവ അനുവദീയമല്ല.

മതപരമായ അടയാളങ്ങൾ ഉപയോഗിക്കാം. എന്നാൽ മുഖം മറയ്ക്കാൻ പാടില്ല.

അപ്ലോഡ് ചെയ്യാനായി 200×230 പിക്സൽ-ലിൽ 20-50 കെ.ബി.ഫയൽ സെറ്റ് ചെയ്തെടുക്കണം.
ഒപ്പ്,ഇടത് തള്ളവിരലടയാളം,ഹാൻഡ് റിട്ടൺ ഡിക്ലറേഷൻ എന്നിവയും അപ്ലോഡ് ചെയ്യേണ്ടതുണ്ട്.

ഇതിൽ ഒപ്പ് വെള്ളപേപ്പറിൽ കറുപ്പ്/നീല മഷിയിൽ രേഖപ്പെടുത്തി 140×160 പിക്സിൽ-ലിൽ 10-20 കെ.ബി. സൈസിലും ഇടത് തള്ളവിരലടയാളം വെള്ള പേപ്പറിൽ കറുപ്പ്/നീല മഷിയിൽ രേഖപ്പെടുത്തി 240×240 പിക്സിൽ-സിൽ 20-50 കെ.ബി.സൈസിലും ഹാൻഡ് റിട്ടൺ ഡിക്ലറേഷൻ വെള്ള പേപ്പറിൽ കറുപ്പ് മഷിയിൽ ഇംഗ്ലീഷിൽ എഴുതി 800×400 പിക്സിൽ-ലിൽ 50-100 കെ.ബി സൈസിൽ അപ്ലോഡ് ചെയ്യണം.

ഒപ്പും ഹാൻഡ് റിട്ടൺ ഡിക്ലറേഷനും കാപ്പിറ്റൽ ലെറ്ററിൽ രേഖപ്പെടുത്തിയാൽ സ്വീകരിക്കില്ല.

കോൾലെറ്റർ : അപേക്ഷകർക്ക് പ്രിലിമിനറി പരീക്ഷയ്ക്കുള്ള കോൾലെറ്ററും ഇൻഫർമേഷൻ ഹാൻഡൗട്ടും നവംബർ 18 മുതൽ www.ibps.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം.

എഴുത്തു പരീക്ഷയ്ക്ക് വരുമ്പോൾ കോൾലെറ്ററിനോടപ്പം ഐഡൻറിറ്റി കാർഡിന്റെ ഒറിജിനലും ഫോട്ടോ കോപ്പിയും കൊണ്ട് വരണം.

പാൻകാർഡ്,പാസ്സ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, വോട്ടർസ് ഐഡൻറിറ്റി കാർഡ്,ഫോട്ടോ സഹിതമുള്ള ബാങ്ക് പാസ്ബുക്ക്,ആധാർ കാർഡ് എന്നിവ ഐഡൻറിറ്റി കാർഡായി പരിഗണിക്കും.
കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

പരീക്ഷ : 2021 ഡിസംബർ മാസത്തിൽ ഏതെങ്കിലും ഒരു ദിവസമായിരിക്കും പ്രിലിമിനറി പരീക്ഷ.

സാമൂഹിക അകലം പാലിച്ചായിരിക്കും പരീക്ഷ നടത്തുക.

പ്രിലിമിനറി പരീക്ഷ വിജയിക്കുന്നവർക്കായി 2022 ജനുവരി/ഫെബ്രുവരി മാസങ്ങളിൽ മെയിൻ പരീക്ഷ നടക്കും.
2022 ഏപ്രിലിൽ അലോട്ട്‌മെന്റ് നടക്കും.

സിലബസ് : പ്രിലിമിനറി ഓൺലൈൻ പരീക്ഷയ്ക്ക് ആകെ 100 മാർക്കാണ്.

ഇംഗ്ലീഷ് ലാംഗേജ്, ന്യൂമറിക്കൽ എബിലിറ്റി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് പരീക്ഷ.

ഓരോ വിഭാഗത്തിനും 20 മിനിറ്റ് വീതമാണുള്ളത്.

ഓരോ വിഭാഗത്തിനും ഐ.ബി.പി.എസ്.നിശ്ചയിക്കുന്ന മാർക്ക് ലഭിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം : www.ibps.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ.

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക ⇓

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker