Latest UpdatesTrending News

തിരിച്ചറിയല്‍ രേഖ വേണ്ട, ഇനി ആധാറിലെ മേല്‍വിലാസം എളുപ്പം പുതുക്കാം; അറിയേണ്ടതെല്ലാം

തിരിച്ചറിയല്‍ രേഖയില്ലാതെ തന്നെ ഉപയോക്താവിന് ആധാറിലെ മേല്‍വിലാസം പരിഷ്‌കരിക്കാന്‍ സൗകര്യം ഒരുക്കി യു.ഐ.ഡി.എ.ഐ.

ഉപയോക്താവിന്റെ അടുപ്പക്കാരുടെ സഹകരണത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയത്.

സ്ഥലം മാറുമ്പോള്‍ മേല്‍വിലാസം പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ക്കാണ് ഇതോടെ പരിഹാരമായത്.

നിലവില്‍ യു.ഐ.ഡി.എ.ഐ-യുടെ പോര്‍ട്ടലില്‍ കയറി ഓണ്‍ലൈനായി മേല്‍വിലാസം പരിഷ്‌കരിക്കാന്‍ സംവിധാനം ഉണ്ട്.

സ്ഥലം മാറുന്ന പശ്ചാത്തലത്തില്‍ മേല്‍വിലാസം തിരിച്ചറിയാന്‍ സാധിക്കുന്ന രേഖകളില്ലാതെ തന്നെ മേല്‍വിലാസം പരിഷ്‌കരിക്കാന്‍ കഴിയുന്ന സംവിധാനമാണ് യു.ഐ.ഡി.എ.ഐ പുതിയതായി കൊണ്ടുവന്നത്.

ഉപയോക്താവിന്റെ അടുപ്പക്കാരുടെ സഹകരണത്തോടെ മേല്‍വിലാസം പരിഷ്‌കരിക്കാനുള്ള സംവിധാനമാണ് സജ്ജമാക്കിയത്.

കുടുംബാംഗം, ബന്ധു, സുഹൃത്ത്, ഭുവുടമസ്ഥന്‍ തുടങ്ങി ഉപയോക്താവുമായി അടുപ്പമുള്ളവര്‍ തങ്ങളുടെ മേല്‍വിലാസം തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്ന പക്ഷം അഡ്രസ് പരിഷ്‌കരിക്കാന്‍ കഴിയുന്ന വിധമാണ് സംവിധാനം

ആധാറിലെ​ മേല്‍വിലാസം പരിഷ്‌കരിക്കുന്ന വിധം :

മേല്‍വിലാസം നല്‍കാന്‍ തയ്യാറുള്ള ആളുടെ ആധാര്‍ നമ്പര്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്

അടുപ്പക്കാരന്റെ സമ്മതത്തിന് മൊബൈലിലേക്ക് ലിങ്ക് അയക്കും.

ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആധാര്‍ പോര്‍ട്ടലില്‍ കയറിയ ശേഷം സമ്മതം നല്‍കണം.

ഉപയോക്താവിന് അടുപ്പക്കാരന്‍ സമ്മതം നല്‍കിയതിന്റെ സ്ഥിരീകരണം ലഭിക്കും.

എസ്ആര്‍എന്നില്‍ ലോഗിന്‍ ചെയ്ത് പുതിയ മേല്‍വിലാസത്തിന്റെ പ്രീവ്യൂ കാണാന്‍ അവസരം ഉണ്ട്.

തുടര്‍ന്ന് മേല്‍വിലാസം മാറ്റുന്നതിന് അപേക്ഷിക്കാവുന്നതാണ്.

രഹസ്യ കോഡ് ഉപയോഗിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.

പോസ്റ്റൽ വഴി രഹസ്യ കോഡ് ലഭിക്കും

ഓണ്‍ലൈന്‍ അഡ്രസ് അപ്‌ഡേറ്റ് പോര്‍ട്ടലില്‍ കയറി രഹസ്യ കോഡ് ഉപയോഗിച്ച് മേല്‍വിലാസം പരിഷ്‌കരിക്കുക

പുതിയ മേല്‍വിലാസം പരിശോധിച്ചശേഷം അന്തിമ അനുമതിക്കായി ക്ലിക്ക് ചെയ്യുക

കൂടുതല്‍ വിവരങ്ങള്‍ക്ക് യു.ഐ.ഡി.എ.ഐ.യുടെ പോര്‍ട്ടല്‍ നോക്കുക

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker