Latest UpdatesTrending News

കോവിൻ : അക്കൗണ്ട് മറ്റൊരു നമ്പറിലേക്ക് മാറ്റാം

കോവിൻ പോർട്ടലിൽ മറ്റുള്ളവരുടെ മൊബൈൽ നമ്പർ വഴി രജിസ്റ്റർ ചെയ്തിരിക്കുന്നവർക്ക് ,അക്കൗണ്ട് സ്വന്തം മൊബൈൽ നമ്പറിലേക്ക് മാറ്റാം.

ഒട്ടേറെപ്പേർ ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ നമ്പറുകൾ ഉപയോഗിച്ചാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യേണ്ട വിധം

അക്കൗണ്ട് റജിസ്റ്റർ ചെയ്തപ്പോൾ ഉപയോഗിച്ച മൊബൈൽ നമ്പർ നൽകി പോർട്ടലിൽ (selfregistration.cowin.gov.in) ലോഗിൻ ചെയ്യുക.

Raise an issue എന്നതിനു താഴെയുള്ള Transfer a member to new mobile number ഓപ്ഷൻ തുറക്കുക.

Member Details എന്നതിന് താഴെ വ്യക്തിയുടെ പ്രൊഫൈൽ തിരഞ്ഞെടുക്കുക.

Transfer to എന്നതിനു താഴെ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യപ്പെടേണ്ട മൊബൈൽ നമ്പർ നൽകി ചുവടെയുള്ള സത്യവാങ്മൂലം ടിക് ചെയ്ത് continue ക്ലിക്ക് ചെയ്യുക.

പുതിയ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി (വൺ ടൈം പാഡ്) നൽകിയാൽ ട്രാൻസ്ഫർ പൂർത്തിയാകും.

പുതിയ നമ്പർ നൽകി കോവിൻ പോർട്ടലിൽ ലോഗിൻ ചെയ്താൽ അക്കൗണ്ട് അതിൽ കാണാനാകും.

ഒരു തവണ കൈമാറ്റം ചെയ്ത അക്കൗണ്ട് തിരികെ ട്രാൻസ്ഫർ ചെയ്യാനാകില്ല.

കൂടാതെ ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് 4 പേർക്ക് രജിസ്റ്റർ ചെയ്യാം.

അക്കൗണ്ട് എങ്ങനെ പുതിയ മൊബൈൽ നമ്പറിലേക്ക് ട്രാൻസ്ഫർ ചെയ്യാം എന്ന് കൂടെ ചേർക്കുന്ന വീഡിയോയിൽ ഉൾപ്പെടുത്തിരിക്കുന്നു.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker