Latest UpdatesTrending News
നല്ല സാഹചര്യം വരുമ്പോള്‍ ആദ്യം ആരാധനാലയങ്ങള്‍ തുറക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനതോത് കുറയുന്ന ഘട്ടത്തിൽ ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആദ്യം ആരാധനാലയങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
അടുത്ത ബുധനാഴ്ച വരെ നിലവിലെ സ്ഥിതി തുടരുമെന്നും സാഹചര്യം വിലയിരുത്തി നിയന്ത്രണങ്ങളില്‍ കുറച്ചുകൂടി ഇളവ് പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച ഇതുസംബന്ധിച്ചുള്ള അവലോകനത്തിന് ശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് വിവിധ മതസംഘടനകള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സർക്കാർ നിലപാടറിയിച്ചത്.
ആരാധനാലയങ്ങള്‍ അടച്ചിടുക എന്നത് സര്‍ക്കാരിന്റെ ഉദ്ദേശ്യമല്ലെന്നും നമ്മള് പലതിനും നിര്‍ബന്ധിതരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.