എന്നേക്കാൾ ഇരട്ടി കാശാണ് മക്കൾക്ക് കിട്ടുന്നത്, ചിലപ്പോൾ ഞാൻ ചോദിക്കാതെ എന്റെ അക്കൗണ്ടിൽ അവർ കാശ് ഇട്ട് തരാറുണ്ട് – കൃഷ്ണകുമാർ
മലയാളികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് കൃഷ്ണകുമാർ, 2008 ൽ സംപ്രേക്ഷണം ചെയ്തിരുന്ന മാലയോഗം എന്ന സീരിയലിനു ശേഷം ഇപ്പോഴാണ് കൃഷ്ണകുമാർ മലയാളത്തിൽ ഒരു പരമ്പര ചെയ്യുന്നത്. മാലയോഗം എന്ന സീരിയലിനു ശേഷം പിന്നീട് താരം സിനിമയിൽ സജീവമായിരുന്നു.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘കൂടെവിടെ’ എന്ന പരമ്പരയിലൂടെയാണ് കൃഷ്ണകുമാർ മിനിസ്ക്രീനിലേക്ക് ഇപ്പോൾ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ജനുവരി 4 മുതൽ ആണ് പരമ്പര പ്രേക്ഷകരിലേക്ക് എത്തിയത്. സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥ വരച്ചു കാട്ടുന്ന പരമ്പരയാണിത് . വളരെ മികച്ച രീതിയിലാണ് പരമ്പര മുന്നേറി കൊണ്ടിരിക്കുന്നത്, പരമ്പരയിലെ നായകന്റെ അച്ചനായിട്ടാണ് കൃഷ്ണൻകുമാർ എത്തുന്നത്, ശക്തമായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
ഇപ്പോൾ തന്റെ മക്കളുടെ മാസ വരുമാനത്തെ കുറിച്ച് പറയുകയാണ് താരം.
വീട്ടിൽ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉണ്ട്, എല്ലാവരും ഇതില്‍ സജീവമാണ്. ഇവിടെ ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേഴ്സ് ഉള്ളത് അഹാനയ്ക്കാണ്. ചാനലില്‍ മൊത്തം വന്നത് വ്യൂസ് 55 ലക്ഷമാണ്. ഒരു മാസം കേവലം 7 വീഡിയോയെ ചെയ്തിട്ടുള്ളു. അതില്‍ നിന്നുമാണ് ഇത്രയും വ്യൂസ് ഉണ്ടാക്കിയത്. 1650 യുഎസ് ഡോളര്‍ ലഭിക്കുകയും ചെയ്തു. ഏകദേശം നോക്കുമ്പോള്‍ 12,4000 രൂപയാണ് അഹാനയ്ക്ക് മാത്രം കിട്ടിയത്.
ഇഷാനിയ്ക്ക് എഴുപത്തി അയ്യായിരത്തോളം രൂപ നേടാന്‍ സാധിച്ചിട്ടുണ്ട്. ദിയ കൃഷ്ണയ്ക്ക് ഒരു ലക്ഷം രൂപയോളം കഴിഞ്ഞ മാസം സ്വന്തമാക്കാന്‍ സാധിച്ചു. ഹന്‍സികയ്ക്ക് ലഭിച്ചത് മുപ്പതിനായിരം രൂപയുമാണ്. സിന്ധുവിന് ഇരുപത്തിയ്യായിരം രൂപയാണ് കിട്ടിയത്. എന്നാല്‍ കൃഷ്ണകുമാര്‍ കഴിഞ്ഞ മാസം കുറച്ച് വീഡിയോയെ ചെയ്തിട്ടുള്ളു, അതിനാല്‍ തന്നെ വലിയ വരുമാനം ഒന്നും ലഭിച്ചിട്ടില്ല.
ഈ കുടുംബത്തിലെ മൊത്തം വരുമാനം നോക്കുകയാണെങ്കില്‍ നാല് ലക്ഷത്തിന് മുകളില്‍ ആണ്.
ചിലപ്പോൾ മക്കൾ ചോദിക്കാതെ തന്നെ എന്റെ അക്കൗണ്ടിൽ കാശ് ഇട്ടു തരാറുണ്ട് എന്നാണ് കൃഷ്ണകുമാർ പറയുന്നത്.