Latest Updates

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ 16 വരെ നീട്ടി

കേരള സംസ്ഥാനത്ത് ലോക്ക്ഡൗൺ 16 വരെ നീട്ടി.

നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച നിലയിലേക്ക് മാറാത്ത പശ്ചാത്തലത്തിലാണ് നിയന്ത്രണം തുടരാൻ തീരുമാനിച്ചത്. നിലവിൽ 15 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് പത്തുശതമാനത്തിൽ താഴെ എത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ് ആദ്യമാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഒരു ഘട്ടത്തിൽ പ്രതിദിന കോവിഡ് കേസുകൾ 40,000 കടക്കുന്ന സ്ഥിതിയുണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം വരെ ഉയർന്നു.

ലോക്ക്ഡൗൺ ഗുണം ചെയ്യുന്നു എന്നാണ് കഴിഞ്ഞ ഏതാനും ദിവസത്തെ പ്രതിദിന കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണം 20000ൽ താഴെ എത്തി.

നിയന്ത്രണം കുറച്ചുദിവസം കൂടി തുടർന്നാൽ കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker