Latest UpdatesTrending News

വ്യാജ ക്ലബ് ഹൗസ് അക്കൗണ്ട് ; പൃഥ്വിരാജിനോട് മാപ്പ് പറഞ്ഞ് മിമിക്രി കലാകാരന്‍

പൃഥ്വിരാജിന്റെ പേരിൽ വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടുണ്ടാക്കിയ മിമിക്രി കലാകാരൻ മാപ്പു പറഞ്ഞ് രംഗത്ത്. തന്റെ പേരും ശബ്ദവും അനുകരിച്ച് ക്ലബ് ഹൗസിൽ സജീവമായിരുന്ന അക്കൗണ്ടിനെതിരേ പൃഥ്വിരാജ് കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. തുടർന്നാണ് മാപ്പപേക്ഷയുമായി അയാൾ നേരിട്ട് വന്നത്.

താൻ പൃഥ്വിരാജിന്റെ കടുത്ത ആരാധകനാണ്. പൃഥ്വിരാജ് ചെയ്ത സിനിമകളിലെ ഡയലോഗ് കാണാതെ പഠിച്ച് മറ്റുള്ളവരെ രസിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ പറ്റിയ്ക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. ഇപ്പോൾ തെറ്റു ബോധ്യമായി. പൃഥ്വിരാജിനോടും അദ്ദേഹത്തിന്റെ ആരാധകരോടും മാപ്പ് പറയുന്നുവെന്നും അയാൾ കുറിച്ചു.

അയാൾ അയച്ച സന്ദേശം പൃഥ്വിരാജ് സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ച്ചു. നിരുപദ്രവകരമായ ഒരു തമാശയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായി. എന്നാൽ അതുകൊണ്ടുണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങളുടെ ഗൗരവം മനസ്സിലായെന്ന് കരുതുന്നു. തെറ്റ് മനസ്സിലാക്കിയതിൽ സന്തോഷം. മിമിക്രി എന്നത് ഒരു മഹത്തരമായ കലയാണ്. മിമിക്രിയിലൂടെ സിനിമയിൽ എത്തിയ ഒട്ടനവധിപേർ ഇന്ന് മലയാള സിനിമയിലുണ്ട്. നന്നായി പ്രയത്നിക്കുക. എല്ലാ ഭാവുകങ്ങളും- പൃഥ്വിരാജ് കുറിച്ചു.

Dear Sooraj.
It’s alright. I understand that it was all meant to be a harmless joke. But I hope by now you’ve realised that something like this could have very serious repercussions. At one point, I believe more than 2500 people were listening in to you and that a good majority of them thought it was me speaking. I had repeated calls and messages from many people in and outside the industry, and it was imperative that I put an immediate stop to it. I’m glad you admit that it was a mistake. Mimicry is a wonderful art form and I’m sure you know many of Malayalam cinema’s all time greats have found their way into the industry from the world of mimicry. Dream big, work hard and never stop learning. I hope you have an illustrious career ahead and wish you the very best.
PS: To all my well wishers and others, I DO NOT condone online abuse. So please stop it. And once again..I’M NOT ON CLUBHOUSE.

എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker